മലപ്പുറം: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന മമ്മുണ്ണി മങ്കടയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് യോഗംചേർന്നു.
എന്നും സാധാരണക്കാരായ ഹോട്ടലുടമകൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ നേതാവായിരുന്നു മമ്മുണ്ണിയെന്നും അദ്ദേഹത്തിന്റെ നിര്യാണം സംഘടനക്ക് തീരാ നഷ്ടമാണെന്നും സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ യോഗത്തിൽ അനുസ്മരിച്ചു.
അനുശോചന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ, സംസ്ഥാന സെക്രട്ടറിമാരായ പി പി അബ്ദുൾ റഹ്മാൻ, എൻ. സുഗുണൻ, കെ യു നാസർ, മുൻ സംസ്ഥാന പ്രസിഡന്റും ഉപദേശക സമിതി ചെയർമാനുമായ മൊയ്‌ദീൻകുട്ടി ഹാജി,സംസ്ഥാന കമ്മിറ്റിയംഗം കെ ഇ നൗഷാദ്,മലപ്പുറം ജില്ലാ പ്രസിഡന്റ് സി എച്ച് സമദ്,ജില്ലാ സെക്രട്ടറി രഘു എന്നിവർ സംസാരിച്ചു.