ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
വള്ളിക്കുന്ന്: വള്ളിക്കുന്ന് കീഴിൽ എംഎംഎൽപി സ്കൂളിൽ നടന്ന പരപ്പനങ്ങാടി ഉപജില്ല കെപിഎസ്‌ടിഎ സമ്മേളനം കെപിഎസ്‌ടിഎ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ. അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Advertisment
ഉപജില്ലാ പ്രസിഡന്റ് എ.വി രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.പി രാജീവ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. നേതാക്കളായ പി.കെ മനോജ്, ഇ.ഉമേഷ്, എൻ.അബ്ദുള്ള, ജിദേഷ്, സി.പി. ശറഫുദ്ദീൻ, എ.വി ശറഫലി, സി.വി അരവിന്ദൻ, കെ സുഷമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ടി.സി ഷമീർ സ്വാഗതവും പി.പി രാജീവ് നന്ദിയും പറഞ്ഞു. എ.വി രാജീവ് പ്രസിഡന്റും, ടി.സി ഷമീർ സെക്രട്ടറിയും, പി.പി രാജീവ് ട്രഷറർ ആയ പുതിയ കമ്മറ്റിയെ ഉപജില്ലാ കൗൺസിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.