‘കല്ല്യാണ മുടക്കികളെ വീട്ടിൽ കയറി തല്ലിയിരിക്കും’: മലപ്പുറം ആനപ്പടി യുവാക്കളുടെ ഫ്ളക്സ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: കല്ല്യാണ മുടക്കികൾക്ക് മുന്നറിയിപ്പ് നൽകുന്ന യുവാക്കളുടെ ഒരു ഫ്ളക്സ് ബോർഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആനപ്പടി ഗ്രാമവാസികളായ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരത്തിൽ ഒരു ഫ്ളക്സ് ബോർഡ് ഉയർത്തിയത്.

Advertisment

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് യുവാക്കൾ ഫ്ളക്സിൽ നൽകിയിരിക്കുന്നത്. ഈ ഫ്ളക്സിന്റെ ദൃശ്യങ്ങൾ ആരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് വ്യക്തമല്ല.

‘നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും’ എന്നാണ് ഫ്ളക്സിൽ യുവാക്കൾ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുന്നത്.

‘സൂക്ഷിച്ചാൽ ദുഖിക്കേണ്ട’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഫ്ലക്സിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. പോസ്റ്റിന് താഴെ ‘നല്ല തല്ല് കിട്ടണം’, ‘മികച്ച മുന്നറിയിപ്പ്’ എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്. ‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക.

ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക – ആനപ്പടി യുവാക്കൾ’ എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്.

Advertisment