ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന് ക്രൂരമർദ്ദനം. ആലംകോട് സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ താടിയെല്ലും ചെവിയും തകർന്നു. ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്.
Advertisment
കത്തി കൊണ്ട് കഴുത്തിന് സമീപം കുത്തിയെങ്കിലും ഒഴിഞ്ഞ് മാറിയത് കൊണ്ട് താടിയിലാണ് മുറിവേറ്റത്. ഫുട്ബോൾ കളിക്കാൻ പോയ സൽമാനുൽ ഫാരിസിനെ കളി സ്ഥലത്ത് നിന്ന് നടുവട്ടം സ്വദേശിയായ യുവാവ് കടം വാങ്ങിയ പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ട് പോയാണ് മർദ്ധിച്ചത്.
യുവാവിനെ ആദ്യം ചങ്ങരംകുളത്തെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് സ്വമേധയാ കേസെടുക്കും.