കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ & ഏജന്റ്സ് അസോസിയേഷൻ ഒമ്പതാമത് മലപ്പുറം ജില്ലാ സമ്മേളനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലപ്പുറം: കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ & ഏജന്റ്സ് അസോസിയേഷൻ ഒമ്പതാമത് മലപ്പുറം ജില്ലാ സമ്മേളനവും കോട്ടപ്പടി മേഖലാ സമ്മേളനവും മലപ്പുറം എം.എസ്.പി ക്യാമ്പ് കമൻ്റൻറ് എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

Advertisment

കെ.എസ്.എം.ബി.എ.എ ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ പള്ളിപ്പുറം അദ്ധ്യക്ഷനായി. കുന്നുമ്മൽ ബാങ്ക് എപ്ലോയീസ് ഒഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മലപ്പുറം ജില്ലാ ട്രഷറർ ബി.കെ. മുഹമ്മദലി പ്രമേയമവതരിപ്പിച്ചു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് നവീകരണം എത്രയും വേഗത്തിൽ പൂർത്തീകരിക്കുക, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോട്ടക്കൽ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, 60 വയസ്സ് തികഞ്ഞ വിവാഹ ഏജന്റുമാർക്കും വിവാഹബൂറോകളിലെ ജീവനക്കാർക്കും 5000 രൂപ പെൻഷൻ അനുവദിക്കുക തുടങ്ങി ആവിശ്യങ്ങൾ പ്രമേയത്തിൽ സംസ്ഥാന ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു. ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി എം.പി. റംലത്ത് ജില്ലാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥാന ജോ:സെക്രട്ടറി മുജീബ് വെള്ളിമുറ്റം അനുശോചന പ്രമേയമവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി. ഗോപാലൻ അംഗത്വ കാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ട് മാനേജർ ഹമീദ് കട്ടുപ്പാറ മുതിർന്ന മെമ്പർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സന്തോഷ് കുണ്ടായിത്തോട്, മാനന്തവാടി മേഖലാ പ്രസിഡൻ്റ് നവാസ്, പാലക്കാട് ജില്ലാ കമററി ട്രഷറർ സുധ കൊല്ല കോട്,ജില്ലാ മെമ്പർ ലത്തീഫ് ഒതായി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് സംസ്ഥാന ജോ: സെക്രട്ടറി എം.സി.ചന്ദ്രബാബു നേതൃത്വം നൽകി.

പുതിയ ഭാരവാവികളായി ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ പള്ളിപ്പുറം, സെക്രട്ടറി എം.പി.റംലത്ത്, ട്രഷറർ ബി.കെ.മുഹമ്മദലി എന്നിവരെ തിരഞ്ഞെടുത്തു. കോട്ടപ്പടി മേഖലാ ഭാരവാഹികളായി പ്രസിഡൻ്റ് അബ്ദുറഹിമാൻ കോഡൂർ, സെക്രട്ടറി അഹമ്മദ് മുഞ്ഞംകുളം, ട്രഷറർ അഹമ്മദ് കുട്ടി അരീക്കോട് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജോ:സെക്രട്ടറി നാസർ വളാഞ്ചേരി സ്വാഗതവും, കോട്ടപ്പടി മേഖലാ ട്രഷറർ അഹമ്മദ് കുട്ടി അരീക്കോട് നന്ദിയും പറഞ്ഞു.

Advertisment