പൊന്നാനി:പൊന്നാനിയിലെ ജനങ്ങൾ ഭൂമിയുടെ ഭാവിക്കായി ലോക നേതാക്കൾക്ക് വഴികാട്ടിയാവാൻ സജ്ജരായിരിക്കുന്നു. പൊന്നാനിയിലെ വിവിധ ഉപജീവന മാർഗങ്ങളിലേർപ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവും കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ ലോക നേതാക്കളെ നയിക്കാനായി രൂപപ്പെട്ട ലോകത്തെ ആദ്യ ആഗോള പൗര സഭയുടെ (ഗ്ലോബൽ സിറ്റിസൺ അസ്സംബ്ലിയിലേക്ക്) ഭാഗമായി. ഫെബ്രുവരി 19 നു ഇഴുവത്തിരുത്തിയിലെ ആയുർവേദ ഡിസ്പെൻസറി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന കമ്മ്യൂണിറ്റി അസ്സംബ്ലിയിൽ 25 ഓളം പേർ പങ്കെടുത്തു.
മാനവികതക്ക് എങ്ങനെ എറ്റവും നീതിയുക്തവും ഫലപ്രദവുമായ രീതിയിൽ കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാം ? എന്ന് കമ്മ്യൂണിറ്റി അസംബ്ലിയിൽ പങ്കെടുത്തവർ ചർച്ച ചെയ്തു.
കാലവസ്ത്ര വ്യതിനായനം എറ്റവും കൂടുതൽ ആഘാതം ഏൽപ്പിക്കുന്നത് സ്ത്രീകളിലായതു കൊണ്ട് തന്നെ കാലാവസ്ഥാ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് സി.ഡി.എസ് ചെയർ പേഴ്സൺ ആയ ധന്യ അഭിപ്രായപ്പെട്ടു.
കാലാവസ്ഥ പ്രതിസന്ധി നേരിടുന്നതിന്റെ ഉത്തരവാദിത്വം ഒരോ വ്യക്തികളും ഏറ്റെടുക്കണമെങ്കിൽ കാലാവസ്ഥാ അവബോധം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ചെറുകിട സംരംഭകയായ അസ്സംബ്ലി മെമ്പർ അഞ്ചലി വ്യക്തമാക്കി.
കാലാവസ്ഥാ പ്രതിസന്ധി പ്രവർത്തനങ്ങളിൽ വ്യക്തിഗത തലത്തിൽ മാറ്റം വരുത്താമെങ്കിലും വലിയ മാറ്റങ്ങൾക്ക് സാമൂഹിക തലത്തിലുള്ള മാറ്റങ്ങൾ അനിവാര്യമായ ഈ സാഹചര്യത്തിൽ അതിനായുള്ള മാർഗ്ഗങ്ങൾ നമ്മൾ ജനങ്ങൾ ഗവൺമെന്റുമായി കൂടിയാലോചിക്കേണ്ടതുണ്ട് എന്ന് പൊന്നാനി മുനിസിപാലിറ്റിയിലെ മുൻകൗൺസിലറായിരുന്ന ധന്യ. എൻ. വി നിർദ്ദേശിച്ചു.
കടൽ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ ആയതിനാൽ പ്രളയ സമയങ്ങളിൽ ഞങ്ങളുടെ വീടുകളിൽ വെള്ളം കയറി മാറി താമസിക്കുകയും കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്ര നിരപ്പ് ഉയർന്നാൽ ഞങ്ങൾ തീരദേശ നിവാസികളുടെ ജനജീവിതം എത്രമേൽ ക്ലേശകരമാവും എന്ന അറിവ് ഏറെ ഭീതിപ്പെടുത്തുന്നതായിരുന്നു.
ഗ്ലോബൽ അസ്സംബ്ലി നടത്തുന്ന ഇത്തരം കമ്മ്യൂണിറ്റി അസ്സംബ്ലികൾ നൽകുന്ന അറിവുകൾ സ്തുത്യർഹമാണ് എന്ന് എം.ഇ.എസ് പൊന്നാനി ഹൈസ്കൂളിലെ 9 ആം ക്ലാസ്സ് വിദ്യാർതിനിയായ ഫാത്തിമ നിൻഷ പറഞ്ഞു.
ചർച്ചയിൽ നിന്നുള്ള വിത്യസ്തവുംവും വിഭിന്നവുമായ അഭിപ്രായങ്ങളും പ്രതികരണങ്ങളുമെല്ലാം 2022 മാർച്ചിൽ ലോക നേതാക്കൾക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ ഭാഗമാകും.
2021 നവംബറിൽ, യുകെയിലെ ഗ്ലാസ്ഗോയിൽ നടന്ന യുഎൻ കാലാവസ്ഥാ സമ്മേളനത്തിന് (COP26), മുന്നോടിയായി കാലാവസ്ഥ പാരിസ്ഥിതിക പ്രതിസന്ധിയെ കുറിച്ച് പഠിക്കുവാനും പരിഹാരങ്ങൾ കൂടിയാലോചിക്കാനും ആശങ്കകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും ഗ്ലോബൽ അസ്സംബ്ലിയുടെ പ്രധാന സന്ദേശങ്ങൾ COP26-ൽ അവതരിപ്പിക്കുന്നതിനായി ഗ്ലോബൽ അസംബ്ലി 100 പേരടങ്ങുന്ന സംഘത്തിന് രൂപം നൽകിയിരുന്നു.
ലോക ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന ഒരു സ്മാപ്പ്ഷോട്ട് ആയിരുന്നു ഈ നൂറു പേർ. 100 പേരുടെ ഈ ഒത്തുചേരലിനെ കോർ അസംബ്ലി എന്നു വിളിക്കുന്നു. കോർ അസ്സംബ്ലിക്ക് സമാന്തരമായി ആർക്കും നടത്താവുന്നതും ഭാഗമാകുകയും ചെയ്യാവുന്നതുമായ കമ്മ്യൂണിറ്റി അസംബ്ലികളിൽ പങ്കെടുക്കാൻ ഗ്ലോബൽ അസ്സംബ്ലി ആളുകളെ ക്ഷണിച്ചിരുന്നു.
കോർ അസ്സബിയുടെ ഭാഗമായ ഹൈദരാബാദിലെ സെറാന ഫൌണ്ടേഷനിലെ കമ്മ്യൂണിറ്റി ഹോസ്റ്റ് ഒർഗനൈസേഷൻ) ഫസിലിറ്റേറ്റർമാരിലൊരാളായ ഫാത്തിമ നസിനും പൊന്നാനി മുനിസിപാലിറ്റി വെൽഫെയർ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാലയും ചേർന്നാണ് പൊന്നാനിയിൽ കമ്മ്യൂണിറ്റി അസ്സംബ്ലി സംഘടിപ്പിച്ചത്.
കാലാവസ്ഥ- പാരിസ്ഥിതിക പ്രതിസന്ധിയുടെ പരിണിത ഫലങ്ങൾ, കാലാവസ്ഥ നീതി, കാലാവസ്ഥാ ആഗോള ഭരണം എന്നീ വിഷയങ്ങളിൽ ഫാത്തിമ നസ്രീൻ ക്ലാസ്സ് എടുത്തു. വിമല കോളേജിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹൃദ്യ. പി. എച്ച് ആയിരുന്നു.
കമ്മ്യൂണിറ്റി അസ്സംബ്ലിയിലെ ചർച്ചകൾ കുറിച്ചെടുത്തത്. ഈ ചർച്ചയുടെ വിശദാംശങ്ങൾ ഗ്ലോബൽ അസ്സംബ്ലി ടീമുമായി പങ്കു വെക്കും. നിങ്ങൾക്കും വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിറ്റി അസംബ്ലികൾ നടത്തി ഗ്ലോബൽ അസംബ്ലിയുടെ ഭാഗമാകാം കൂടുതൽ വിവരങ്ങൾക്ക് http://www.globalassembly.org സന്ദർശിക്കുക