മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലുളള ഇരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിനിടെ പ്രതി സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് തളളി.

Advertisment

വാടകവീട്ടിൽ താമസിച്ചിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതി ടിവി ഷിഹാബിനെ പൊലീസ് സംഭവം നടന്നതിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. ശാരീരിക അവശതകൾ മൂലം തളർന്ന് കിടക്കുന്ന പെൺകുട്ടിയുടെ അമ്മയും പീഡനം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനാണ് ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കേസിൽ പൊലീസിനെ വിവരമറിയിച്ചവർക്കും സാക്ഷി പറഞ്ഞവർക്കുമെതിരെ പ്രതിയുടെ ഭീഷണിയുണ്ടെന്ന പരാതി പൊലീസ് തളളി. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.

Advertisment