ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റായേക്കും. മലപ്പുറം ജില്ലാ പ്രസിഡൻ്റിന്റെ പദവി വഹിച്ചിരുന്ന സാദിഖലി ശിഹാബ് തങ്ങള്‍ പുതിയ പദവി ഏറ്റെടുക്കുന്നതിനെ തുടര്‍ന്നാണ് മുനവറലിയുടെ പേര് ഉയർന്നത്.
Advertisment
നിലവില്‍ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനാണ് മുനവറലി ശിഹാബ് തങ്ങൾ. അദേഹത്തെ ജില്ലാ പ്രസിഡൻ്റാക്കുന്നതിൽ നേതാക്കൾക്കും പ്രവർത്തകർക്കും കാര്യമായ എതിർപ്പില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ് മുനവറലി.