മലപ്പുറം ദേശീയ വിവരാവകാശ കൂട്ടായ്മ വിവരാവകാശ നിയമം സംബന്ധിച്ച പ്രായോഗിക പഠന ക്യാംപ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: മലപ്പുറം ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 12,13 തീയ്യതികളില്‍ വിവരാവകാശ നിയമം സംബന്ധിച്ച പ്രായോഗിക പഠന ക്യാംപ് സംഘടിപ്പിക്കും. ചേലേമ്പ് ദേവകിയമ്മ മെമ്മോറിയല്‍ ബി എഡ് കോളജില്‍ നടക്കുന്ന ക്യാംപില്‍, വിവിധ മേഖലകളില്‍ വിവരാവകാശ നിയമം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ പ്രായോഗിക പരിശീലനമാണ് നല്‍കുക.

Advertisment

പൊലിസ്, പരിസ്ഥിതി, സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍, ലാന്റ് റവന്യൂ, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ഇതോടൊപ്പം, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രയോഗിച്ച് വിജയിച്ച വിവരാവകാശ മാതൃകകള്‍ പരിചയപ്പെടാനും പകര്‍പ്പുകള്‍ എടുക്കാനും അവസരം ഉണ്ടാവും. കാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9446769476 എന്ന നമ്പറില്‍ ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

Advertisment