പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ ചീഫ് പാട്രണ്‍ പാത്തുട്ടി ഉള്ളാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ട്രൈനിംഗ് ഇന്‍ ഡോക്യുമെന്റേഷന്‍ ആന്‍ഡ് പി.ആര്‍.ഒ സര്‍വ്വീസസ്, അഡ്വാന്‍സ്ഡ് ട്രൈനിംഗ് ഇന്‍ ലീഗല്‍ ട്രാന്‍സ്ലേഷന്‍, പ്രൊഫണല്‍ അക്കൗണ്ടിംഗ്, എച്ച്.ആര്‍ ആന്‍ഡ് ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് സ്‌കില്‍ ഡവലപ്‌മെന്റ്, മാനേജ്‌മെന്റ് ട്രെയിനിംഗ് തുടങ്ങിയ ബഹുമുഖ കോഴ്‌സുകളിലെ പരിശീലന പദ്ധതികളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെക്കുന്നത്.

ഇന്ത്യയിലെ വിവിധ കാമ്പസുകളില്‍ നിന്ന് പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള പ്രൊഫഷണല്‍ ട്രെയിനിംഗ്, പ്ലേസ്‌മെന്റ്, ജെന്റര്‍ എംപവര്‍മെന്റ് തുടങ്ങിയവയാണ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ എന്ന് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടരും പി.ബി.ജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ അലി ഹസന്‍ തച്ചറക്കല്‍ പറഞ്ഞു.
കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ടിവി ടവറില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസ്സ് ലോഞ്ചിംഗ് മെയ് ആദ്യ വാരത്തില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment