വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ചു; മലപ്പുറത്ത് മൂന്നു വയസുകാരന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ (3)യാണ് മരണപ്പെട്ടത്. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.

Advertisment

മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് പള്ളി ഖബറിസ്ഥാനില്‍.

മൂന്ന് ദിവസത്തിന് മുന്‍പാണ് ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ഒഴിവാക്കിയ എലി വിഷ ട്യൂബ് കുട്ടി എടുത്ത് കളിക്കുകയും അത് വായില്‍ വെക്കുകയും ചെയ്തത്. ഇതറിഞ്ഞ ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കോട്ടക്കലില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ചികില്‍സയില്‍ കഴിഞ്ഞ കുട്ടി ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

Advertisment