കൊണ്ടോട്ടി മർക്കസുൽ ഉലൂം പ്രീ സ്കൂളിൽ 28 വർഷത്തെ മാതൃകാ അധ്യാപനം പൂർത്തിയാക്കി വിരമിക്കുന്ന ഇ.ടി ഫാത്തിമ ടീച്ചറെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

കൊണ്ടോട്ടി: കൊണ്ടോട്ടി മർക്കസുൽ ഉലൂം പ്രീ സ്കൂളിൽ 28 വർഷത്തെ മാതൃക അധ്യാപനം പൂർത്തിയാക്കി കൊണ്ട് സ്കൂളിൽ നിന്നും മാർച്ച് മാസം വിരമിക്കുന്ന ഇ ടി ഫാത്തിമ ടീച്ചറെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ അലുമ്നി അസോസിയേഷൻ എക്കാപറമ്പ് സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

Advertisment

ചടങ്ങ് എഐസി ട്രസ്റ്റ് ചെയർമാൻ ടി ആരിഫലി സാഹിബ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി അലുമ്നി പ്രസിഡൻ്റ് അജ്മൽ ആനത്താൻ സ്നേഹോപഹാരം കൈമാറി. അലുമ്നി എക്സിക്യൂട്ടീവ് മെമ്പർ അയിശാബി പി ഇ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു.

മാധ്യമം ദിനപത്രം സിഇഒ പി എംസാലിഹ്, എഐസിസി ട്രസ്റ്റ് എക്സിക്യൂട്ടീവ് ചെയർമാൻ പി എം മീരാൻ അലി, സ്കൂൾ മാനേജർ അഡ്വ. ഫസൽ പറമ്പാടൻ, പ്രിൻസിപ്പൽ എ ടി ഷൗക്കത്തലി, ട്രസ്റ്റ് സെക്രട്ടറി കുന്നപ്പള്ളി ഖലീൽ, അബ്ദുൽ ഗഫൂർ, അഹമ്മദ് ഷരീഫ് കെ, ഉഷ ടി എ, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

Advertisment