മൊറയൂര്‍:മൊറയൂർ മണ്ഡലത്തിൽ കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിനിന് പ്രൗഢമായ തുടക്കം കുറിച്ചു. സോഷ്യലിസത്തിലും മതനിരപേക്ഷതയിലും അടിയുറച്ചു നിൽക്കുന്ന പ്രത്യയശാസ്ത്രവും ലോകത്ത് മറ്റൊരു സംഘടനക്കും അവകാശപ്പെടുവാൻ സാധ്യമല്ലാത്ത പൈതൃകവുമാണ് കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ശക്തി എന്ന് മൊറയൂർ മണ്ഡലത്തിൽ കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര സംസാരിച്ചു.
ചെറിയ തിരിച്ചടി കോൺഗ്രസിന് ഉണ്ടാവുമ്പോൾ മറ്റു പാർട്ടിയിലേക്ക് കൂടു മാറാൻ ആലോചിക്കുന്ന നേതാക്കന്മാരല്ല മറിച്ച് മഹാത്മാ ഗാന്ധിജി തൊട്ട് ഇന്നുവരെ കോൺഗ്രസിനോടപ്പം ഉള്ള നേതൃനിരയും സമാനതകളില്ലാത്ത താണെന്നും അദ്ദേഹം പ്രസ്താവിച്ചു.
മൊറയൂർ മണ്ഡലത്തിൽ എം രജീഷിനെ എൻട്രോളറായി നിയമിച്ചു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കം കുറിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, മുജീബ് ആനക്കച്ചേരി, മുഹമ്മദ് ഫൈസൽ പൂക്കോടൻ, വാസുദേവൻ മൊറയൂർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു