ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം:ഒഐഒപി മൂവ്മെന്റിന്റെ മലപ്പുറം ജില്ലയിലെ സജീവ പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ യാസറിനെ, രോഗിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്ക് പണിമുടക്ക് അനുകൂലികൾ തല്ലിച്ചതച്ചതിനെതിരെ ഒഐഒപി മൂവ്മെന്റും, ഒഐഒപി പീപ്പിൾ പാർട്ടിയും സംയുക്തമായി പ്രതിഷേധിച്ചു.
Advertisment
അക്രമികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ പിന്തുണ നൽകുന്നതിന് ഒഐഒപി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ അടിയന്തിര യോഗം ഓൺലൈനിൽ കൂടി തീരുമാനം എടുത്തതായി സ്റ്റേറ്റ് പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി, സ്റ്റേറ്റ് സെക്രട്ടറി പിഎംകെ ബാവ, ഒഐഒപി പീപ്പിൾ പാർട്ടി സംസ്ഥാന പ്രസിഡന്റ് റോജർ സെബാസ്റ്റ്യൻ, സെക്രട്ടറി അനൂപ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.