മൊറയൂര്‍:പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുവാനും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാനും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മൊറയൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കർഷക സംഗമവും വാർഡ് തല കാർഷിക സമിതിയും മൊറയൂർ ജിഎൽപി സ്കൂളിൽ വെച്ച് രൂപീകരിച്ചു.
കർഷക സംഗമത്തിൽ നിന്നും പതിമൂന്നാം വാർഡ് മെമ്പർ റഹ്മത്ത് കുന്നാഞ്ചേരിയെ മുഖ്യ രക്ഷാധികാരിയായി തെരഞ്ഞെടുത്തു കൊണ്ട് വാർഡ് തല കമ്മിറ്റി രൂപീകരിച്ചു.
കൃഷി ഓഫീസർ ടിപി ഷെബിൻ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗ്ഗങ്ങളും കൃഷിവകുപ്പിന് സഹായങ്ങളെ കുറിച്ചും കർഷകർ ഉന്നയിച്ച സംശയങ്ങൾക്ക് സംഗമത്തിൽ കൃഷി ഓഫീസർ മറുപടി നൽകി.
എ ഡി സി മെമ്പർ അജ്മൽ ആനത്താൻ, കൃഷി അസിസ്റ്റൻറ് ഓഫീസർ സജീഷ് എം എന്നിവർ പരിപാടിയിൽ സംസാരിച്ചു.
സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വാര്‍ഡിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുമെന്നും ആയതിന് വാര്‍ഡ്തല കമ്മിറ്റി നേതൃത്വം നല്‍കുമെന്നും യോഗം തീരുമാനമെടുത്തു.