കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ പതിനെട്ടുകാരനായ അഭിനവ് ആണ് മരിച്ചത്.

Advertisment

മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പിൽ സ്വദേശിയാണ്. കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ വൈകിട്ടോടെ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment