ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് സഹോദരിമാരെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബര്‍ ആക്രമണത്തില്‍ സഹോദരിമാര്‍ അടുത്തദിവസം മജിസ്‌ട്രേറ്റിന് മൊഴി നല്‍കും.
Advertisment
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരപ്പനങ്ങാടി പൊലീസ് പിടിച്ചെടുക്കും. കേസിലെ പ്രധാന ദൃക്ഷാസാക്ഷിയായ വിഡിയോ ചിത്രീകരിച്ച യുവാവിനെ കണ്ടെത്താനുള്ള ശ്രമവുമായി പൊലീസ്. അതേസമയം, കേസില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്. എല്ലാ വശങ്ങളും പരിശോധിച്ചശേഷം മാത്രമേ അറസ്റ്റുണ്ടാകുവെന്ന നിലപാടിലാണ് പൊലീസ്.
പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് പരിശോധിച്ചു. എന്നാല്‍ നിര്‍ണായകമായ വിഡിയോ ചിത്രീകരിച്ചയാളെ ഇതുവരെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.