തിരുത്തെഴുത്തിന്റെ സമരകാലങ്ങൾ ആവർത്തിക്കുമെന്ന പ്രതിജ്ഞയിൽ എസ്എസ്എഫ് അമ്പതാം സ്ഥാപകദിനാഘോഷം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

എസ്എസ്എഫ് അമ്പതാം സ്ഥാപകദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ പതാക ഉയത്തുന്നു

Advertisment

കോട്ടക്കൽ: തിരുത്തെഴുത്തിന്റെ സമരകാലങ്ങൾ ആവർത്തിക്കുമെന്നപ്രതിജ്ഞയിൽ എസ്എസ്എഫ് അമ്പതാം സ്ഥാപക ദിനാഘോഷംവിവിധ പരിപാടികളോടെ ആചരിച്ചു.

ഇത്തവണ സുംറ വാർഷികം കൂടിയായാണ് സ്ഥാപക ദിനാചരണം നടന്നത്. വിദ്യാർത്ഥി സംഗമം, വഅള്, സുംറ, ഇഫ്താർ എന്നി വിവിധ പരിപാടികൾ നടന്നു. ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ പതാക ഉയർത്തി.

യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ കർമ്മത്തിന് പൂർവ്വകാല എസ്എസ്എഫ് നേതാക്കൾ നേതൃത്വം നൽകി. സംഘടനാ പ്രവർത്തകരായിരിക്കെ മരണപ്പെട്ടവരുടെ ഖബറിടങ്ങൾ ജുമുഅക്ക് ശേഷം പ്രവർത്തകർ സിയാറത്ത് ചെയ്യുകയും അവരുടെ വീടുകൾ സന്ദർശിച്ച് പ്രാർഥന നടത്തുകയും ചെയ്തു.

അടുത്ത മാസം 8ന് ആലപ്പുഴയിൽ നടക്കുന്ന അമ്പതാം വാർഷിക പ്രഖ്യാപനം എൻഹാൻസ് ഇന്ത്യ കോൺഫറൻസിന്റെ വിളംബരവും നടന്നു. ദിനാഘോഷത്തിൻ്റെ ഭാഗമായി യുണിറ്റ് പരിധിയിലെ പള്ളികളിലും വിടുകളിലും മധുര പാക്കറ്റുകളും ,ഭക്ഷണപൊതികളും വിതരണം ചെയ്തു

Advertisment