ഗ്യാസ് വില വർദ്ധനവ്: മൂന്നിയൂർ യൂത്ത് കോൺഗ്രസ്‌ വിറക് വിതരണ സമരം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മൂന്നിയൂർ: കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനവിനെതിരെ മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം നടത്തി. മണ്ഡലം പ്രസിഡന്റ്‌ എ.വി അക്ബർ അലി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉത്ഘാടനം ചെയ്തു.

Advertisment

യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.കെ ശറഫുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം നേതാക്കളായ മുനീർ എ, ഹാരിസ് ചുഴലി, ജാവീദ് ആലുങ്ങൽ, ഷിസാറുൽഹഖ്. വി, അർഷാദ് പി.വി മുബഷിർ ചുഴലി, ഹാഷിർ എം, സവീഷ് ചേളാരി, ബാബുരാജ് ചേളാരി എന്നിവർ സംസാരിച്ചു.

Advertisment