/sathyam/media/post_attachments/QmpqOCkXGZraeKKyxVG1.jpg)
മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ് ആർ ട്ടി സി ബസ് സ്റ്റാന്റ് , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്, മഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ് കാരണം ശല്യം രൂക്ഷമായിരിക്കയാണ്.
കുട്ടികളേയും മുതിർന്നവരേയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്. മലപ്പുറം നഗരത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായത് അധികാരികളുടെയടുത്ത് പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
കൃഷിക്കും ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവെക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ കേരള സർക്കാർ മലപ്പുറം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് വന്ധ്യംകരണ പദ്ധതി ഊർജ്ജിതമാക്കുകയും സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം നിലച്ചുപോയ വന്ധ്യംകരണ പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും യു എം ഹുസ്സൈൻ മലപ്പുറം (പ്രസിഡന്റ്. ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമറ്റി - ജിദ്ദ) ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.