ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസംഗ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു

New Update

publive-image

മലപ്പുറം: ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് വേണ്ടി വിവിധ വിഷയങ്ങളിൽ നടത്തിയ വീഡിയോ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Advertisment

അമൽ ഹുദ, നസീബ, ഹനാൻ പി പി, ഹിസ സാജിദ്, ഹാദിയ സാജിദ്, ഹംദസാജിദ്, മറിയം മുഹമ്മദ് അഷ്‌റഫ്, റബ്‌വ സി ടി, അഷ്‌ഫാ പി ൻ, അഹമ്മദ് അഷ്‌റഫ്, നൂറാ മെഹർ, ഹിബ പി പി അബ്ദു റഹിമാൻ അഷ്‌റഫ്, ഹാദി നൂറിൻ തുടങ്ങിയ കുട്ടികളാണ് വിവിധ കാറ്റഗറികളായി അരങ്ങേറിയ വിവിധ വിഷയങ്ങളിലെ മത്സരങ്ങളിൽ വിജയിച്ചത്.

സുനീർ കെ പി, ഉബൈദ് ചെമ്പകത്ത്, ഗഫൂർ പി കെ, ഷബീർ കാഞ്ഞിരാല, അമീൻ ചെമ്മല തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആയിഷ ലൈല, മുഹമ്മദ് കുഞ്ഞി, അഹ്മദ് കുട്ടി ടി പി, റഷീദ് അമീർ, അഹ്മദ് സജ്‌മീർ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

publive-image

സംഘടനയുടെ ലോഗോ ഡിസൈൻ ചെയ്‌ത സുനീർ കെ.പിയെ കമ്മറ്റിക്ക് വേണ്ടി സുൽഫീക്കർ ഒതായി മൊമെന്റോ നൽകി ആദരിച്ചു. സർട്ടിഫിക്കറ്റ് ഡിസൈൻ ചെയ്ത മറിയം അഷ്റഫിന്റെയും ചടങ്ങിൽ ആദരിച്ചു.

കുട്ടികളുടെ ഗാനാലാപനവും ഫർഹീൻ അഹ്മദ് കുട്ടി ടി.പിയുടെ ചിത്ര പ്രദർശനവും പരിപാടിക്ക് മാറ്റ് കൂട്ടി.

ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ നടത്തിയ പൊതു പരിപാടിയിൽ പ്രസിഡന്റ് സുൽഫീക്കർ ഒതായി അദ്ധ്യക്ഷത വഹിച്ചു. മൻസൂർ ഒതായി, അബ്ദു സമദ് ഇരിവേറ്റി എന്നിവർ മോട്ടിവേഷൻ ക്ലാസുകൾ എടുത്തു.

ഓൺലൈനിലും നടന്ന പരിപാടിയിൽ പി വി അഷ്‌റഫ്, അസ്‌ക്കർ പി പി, ഷാജി ഒതായി, ഇബ്രാഹിം ഹാജി, സാദിഖ് പി വി, ഫിറോസ് എന്നിവർ ആശസ അറിയിച്ചു. യൂസഫ് യൂ സ്വാഗതവും ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു.

Advertisment