ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
കാവനൂർ: കാവനൂർ കുഴിമൂളി എസ് സി കോളനിയിൽ പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം നാല് കുടുംബങ്ങൾക്ക് പാചക വാതക കണക്ഷൻ അനുവദിച്ചുകിട്ടി. പദ്ധതിയുടെ വിതരണ ഉദ്ഘാടനം എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശങ്കരൻ കാവനൂർ ഗുണദോക്താക്കൾക്ക് നൽകി നിർവ്വഹിച്ചു.
Advertisment
സി.ലക്ഷമി, കെ.നളിനി, സി. കല്ല്യാണി, കെ വിനിത എന്നിവരുടെ കുടുംബങ്ങൾക്കാണ് പാചക വാതക കണക്ഷൻ ലഭിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ ഏറനാട് മണ്ഡലം വൈ: പ്രസിഡന്റ് പി സുകുമാരൻ, കാവനൂർ പഞ്ചായത്ത് സെക്രട്ടറി കെ.ബാബു, ബൂത്ത് പ്രസിഡന്റ് വാളക്കോടൻ ബാലൻ എന്നിവർ സംസാരിച്ചു.