/sathyam/media/post_attachments/PJjSe8yHlCoEVOThLzp5.jpg)
മൊറയൂർ: മോങ്ങം അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് കോളേജ് ഹോസ്റ്റലിൽ ദീർഘകാലം വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ബംഗാളത്ത് ബിച്ചാമിന (85) മരണപ്പെട്ടു
വാലഞ്ചേരി സലഫി ജബൽ റോഡിൽ താമസിക്കുന്ന പരേതനായ വി യൂസുഫിൻ്റെ ഭാര്യയും കെ.എൻ.റ്റി.സി (ഐ.എൻ.റ്റി.യു.സി) ജില്ലാ ജനറൽ സെക്രട്ടറി ബംഗാളത്ത് സിയാബുൽ ഹഖിൻ്റെ വല്ലിമ്മയുമാണ് പരേത.
മക്കൾ: ഫാത്തിമ കുട്ടി, സൈനബ. മരുമക്കൾ: ഇസ്മായിൽ ബംഗാളത്ത് (വാലഞ്ചേരി). മയ്യത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് വാലഞ്ചേരി ജുമാ മസ്ജിദിൽ വെച്ച് നടക്കും.