മിണ്ടാപ്രാണിയോട് കൊടും ക്രൂരത; മലപ്പുറത്ത് പശുവിന്‍റെ കൊമ്പ് മുറിച്ച് ദ്രോഹം, അന്വേഷണം ആരംഭിച്ച് പോലീസ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: പശുക്കളോട് കൊടും ക്രൂരത കാണിച്ച് സാമൂഹ്യ വിരുദ്ധര്‍. പുറത്തൂര്‍ അത്താണിപ്പടിയില്‍ മണ്ണത്ത് മണികണ്ഠന്റെ പശുക്കള്‍ക്ക് നേരെയാണ് അക്രമം അഴിച്ചുവിട്ടത്. മൂന്ന് പശുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisment

ഒരു പശുവിന്‍റെ കൊമ്പ് മുറിച്ചെടുക്കുകയും ക്ഷതമേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ബൈക്കിലും കേടുപാടുകള്‍ വരുത്തി. രാത്രി മൂന്ന് മണിക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പശുക്കളെ അവശനിലയില്‍ കണ്ടെത്തിയത്.

പിന്നീട് മൃഗ ഡോക്ടറെ വരുത്തി പ്രഥമ ശുശ്രൂഷ നല്‍കി. രണ്ട് വര്‍ഷത്തോളമായി മണികണ്ഠന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടമ പറഞ്ഞു. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment