അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
ഒഐസിസി അംഗത്വ കാമ്പയിൻ എ.പി അനിൽ കുമാറിൽ നിന്നും അപേക്ഷാ ഫോറം സലീം നാലകത്ത് ഏറ്റുവാങ്ങുന്നു
Advertisment
മലപ്പുറം / ജിദ്ദ: മലപ്പുറം മുനിസിപ്പൽ ഒഐസിസി ജിദ്ദ യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. "സാന്ത്വനം" എന്ന നാമകരണത്തോടെ മലപ്പുറം മുനിസിപ്പൽ ഒഐസിസി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് എ പി അനിൽ കുമാർ പറഞ്ഞു.
യു.എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷനായിരുന്നു. ഒഐസിസി ഗ്ലോബൽ അടിസ്ഥാനത്തിൽ നടത്തുന്ന അംഗത്വ കാമ്പയിൻ മലപ്പുറം ജില്ലാ കമ്മറ്റി വഴിയാണ് അംഗത്വ വിതരണം നടത്തുന്നത്.
ഹമീദ് അവുലൻ (പ്രസിഡന്റ്. പ്രവാസി ചേംബർ ഓഫ് കൊമേഴ്സ് ), സലീം നാലകത്ത്, എ.വി ഹുസ്സൈൻ, അബ്ബാസ് അലി കൊന്നോല, പി.ടി അഷ്‌റഫ്, നജീബ് കൊന്നോല, പി.കെ അമീർ മുണ്ടുപറമ്പ്, യൂനുസ് കൊന്നോല, സി.പി സബീർ അലി, അബ്‌ദുൽ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.