ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉൾക്കൊണ്ട് അസിസ്റ്റൻറ് പ്രൊഫസർ മുഹമ്മദ് ഷഹീർ പള്ളിയാളി കോൺഗ്രസിൽ ചേർന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: ഭിന്നിപ്പിച്ച് ഭരിക്കാനുള്ള വർഗീയ ഫാസിസത്തിനെതിരെ 'ഇന്ത്യയെ ഒന്നിപ്പിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനടയാത്രയായ ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉൾക്കൊണ്ട് മൊറയൂർ അരിമ്പ്ര സ്വദേശി അസിസ്റ്റൻറ് പ്രൊഫസർ മുഹമ്മദ് ഷഹീർ പള്ളിയാളി കോൺഗ്രസിൽ ചേർന്നു.

Advertisment

മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു. പിപി ഹംസ, സത്യൻ പൂക്കോട്ടൂർ, അജ്മൽ ആനത്താന്‍, ഹാരിസ് മുതൂർ, ടിപി യൂസുഫ്, സി കെ നിസാർ, ആനക്കച്ചേരി മുജീബ്, ടി പി സലീം മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, അൽ അമീൻ ആഡംബുലൻ എന്നിവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സോഷ്യലിസം സംരക്ഷിക്കുവാൻ കഴിയാവുന്ന ഏക രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ട നിർണായക സമയം ഇതാണെന്ന ബോധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നതെന്ന് സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് മുഹമ്മദ് ഷഹീർ പള്ളിയാളി പറഞ്ഞു.

തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷാജി പാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കൺവെൻഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്ന മുഹമ്മദ് ഷഹീർ പള്ളിയാളിയെ ആദരിച്ചു.

Advertisment