നിലമ്പൂർ: ഫ്രറ്റേണിറ്റി മൂവ്മെൻ്റും പാലക്കയം യൂത്ത് ക്ലബും ചേർന്ന് ചാലിയാർ പഞ്ചായത്തിലെ പാലക്കയം ഊരിൽ ഊരുത്സവം സംഘടിപ്പിച്ചു. പാലക്കയം വെറ്റിലക്കൊല്ലി ഊരിലെ 100ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടി ഊരു മൂപ്പൻ പാലക്കയം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. ഊരുത്സവത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരപരിപാടികൾ സംഘടിപ്പിച്ചു.
പാലക്കയം വെറ്റലക്കൊല്ലി നിവാസികൾക്ക് ഇതൊരു നവ്യാനുഭവമായി. മത്സരത്തിലെ വിജയികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് ജസിം സുൽത്താൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സുനിൽ പാലക്കയം, സവാദ് മൂലേപ്പടം, മജീദ് ചാലിയാർ എന്നിവർ സംസാരിച്ചു.
ശ്യാംജിത് പാലക്കയം നന്ദി അറിയിച്ചു. ഊരുത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു മത്സരങ്ങൾക്ക് അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, മിദ്ലാജ്, ജസീം സയാഫ്, മുബഷിർ എന്നിവർ നേതൃത്വം നൽകി