26
Saturday November 2022
മലപ്പുറം

ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ മമ്പാടിൽ സമാപനം കുറിച്ചു

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, September 29, 2022

മലപ്പുറം: അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജസീം സുൽത്താൻ നയിക്കുന്ന കാമ്പസ് കാരവൻ അവസാന ദിനം സാഫി കോളേജ് വാഴയൂരിൽ നിന്ന് ആരംഭിച്ചു. സുല്ലമുസ്സലാം അരീക്കോട്, എം ഇ എസ് മമ്പാട് എന്നീ കോളേജുകളിലൂടെ അതതു യൂണിറ്റ് കമ്മിറ്റികൾ കാരവാന് സ്വീകരണം നൽകുകയും നേതാക്കൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പസ്‌ കാരവാന് ജില്ലയിലെ സുപ്രധാനമായ പതിനഞ്ചോളം കോളേജുകളിലും മൂന്ന് ടൗണുകളിലും സന്ദർശനം നടത്തുകയും ക്യാപ്റ്റൻ ജസീം സുൽത്താനും മറ്റു ജില്ലാ അംഗങ്ങളും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

കാരവൻ്റെ ആദ്യ ദിനത്തിൽ അങ്ങാടിപ്പുറം പോളി ടെക്‌നിക്‌ കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ സംഘർഷമുണ്ടാകുകയും ഫ്രറ്റേണിറ്റി വനിത പ്രവർത്തകർക്കു നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. കാരവൻ അവസാന ദിവസമായ സെപ്റ്റംബർ 28 , അഖ്ലാഖിന്റെ ഓർമദിനത്തിൽ കാരവന് രക്തസാക്ഷിത്വം ഓർമപെടുത്തുകയും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ ക്യാമ്പസുകളിൽ ശക്തമായ പ്രതിശേധങ്ങൾ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി കെ കെ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്ത കാരവാനിൽ സംസ്ഥാന സെക്രെട്ടറി പി എച്ച് ലത്തീഫ്, സംസ്ഥാന ക്യാമ്പസ്‌ സെക്രട്ടേറിയറ്റ് അംഗം ഫായിസ് കണ്ണൂർ, ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, കെ. ടി മാർസൂക്ക്, ഷാരൂൺ അഹമ്മദ് , ഇർഫാൻ കാവന്നൂർ, ജസീം കൊളത്തൂർ, വി ടി എസ് ഉമർ തങ്ങൾ, എൻ കെ മുബശ്ശിർ ,ആദില കെ, സജ കെ. ടി, ഹന്ന കെ. പി തുടങ്ങിയവർ സംസരിച്ചു.

ജാഥയിൽ വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ, ജനറൽ സെക്രട്ടറി ഗണേഷ് വടേരി, മുനീബ് കാരക്കുന്ന് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

More News

ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […]

വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […]

തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […]

ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […]

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.

കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […]

കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […]

തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […]

കോഴിക്കോട്:  ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […]

error: Content is protected !!