നിലമ്പൂർ എടക്കരെ വിവിധ സഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

മലപ്പുറം: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി, കാരാടൻ ചാരിറ്റബിൾ ട്രസ്റ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാബ് സംഘടിപ്പിച്ചു.

Advertisment

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഇൻഡ്യൻ രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കാമരാജിന്റെ 47-മത് ചരമദിനത്തിൽ നിലമ്പൂർ എടക്കരയിൽ സ്ഥിതി ചെയ്യുന്ന കാരാടൻ ആ ഡിറേറാറിയത്തിലാണ് ക്യാബ് നടന്നത്. വ്യക്തിപരമായ താൽപര്യങ്ങളക്കാൾ സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് ഊന്നൽ കൊടുക്കുകയും അതിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മഹത് വുക്തികളിൽ ഒരാളാണ് കാമരാജ് എന്ന് യോഗം ഉദ്ഘാടനം ചെയ്ത ലോക കേരള സഭാംഗം പി.കെ കബീർ സലാല അഭിപ്രായപ്പെട്ടു.

ഗാന്ധിജി ജനിച്ചതും കാമരാജ് മരിച്ചതും ഒരേ ദിവസാണ്. ഒരു മഹാത്മാവിന്റെ ജനനവും മറ്റാരു മഹാത്മാവിന്റെ അന്ത്യവും . അതാണ് ഒക്ടോബർ 2-ന്റെ സവിശേഷത. അതിനാൽ ചരിത്രത്തിന്റെ ഏടുകളിൽ തങ്ക ലിപികളിൽ സ്ഥാനം പിടിച്ച ഈ മഹാരഥന്മാരുടെ ജീവിത ശൈലി സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മലപ്പുറം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായത്തെ സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.
ഡോ. ദിൽഷാദ് തൊണ്ടി പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ പി.എം. മുസമ്മിൽ പുതിയറ അധ്യക്ഷം വഹിച്ചു. ഒ.ടി. ജയിംസ്, അഡ്വ.വി.സി. ഇസ്മയിൽ , ഷൈജു.എൻ.വി , സന്തോഷ് കപ്രാട്ട്, മുഹമ്മദ് റഫീഖ് കെ., കെ.എം. മൊയ്തീൻ പൂന്താനം, അനിൽ ലൈലാക്ക് , റുബൈദ മുഹമ്മദ്, പി.കെ.അബ്ദുറഹിമാൻ , പി.കെ. സിയാദ്, പി.കെ. സഫിയ, അബ്ദുൾ അസീസ്, സി.ടി.അബ്ദുള്ള കുട്ടി, കെ.ശശി മാസ്റ്റർ എന്നിവർ സംസാരിച്ചു.

Advertisment