"തിന്മയുടെ താക്കേലായ മദ്യത്തിനും മയക്ക്‌മരുന്നിനുമെതിരെ പോരാടാൻ നബിചര്യ പ്രചോദനമാകണം": കേരള മുസ്‌ലിം ജമാഅത്ത്

New Update

publive-image

മലപ്പുറം: സർവ്വ തിന്മമയുടെയും താക്കോലായ മദ്യ- മയക്കുമരുന്നിനെതിരെ പോരാടാൻ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ വിശ്വാസികൾക്ക് പ്രചോദനമേകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി നബിദിന സന്ദേശത്തിൽ പറഞ്ഞു.

Advertisment

നാട്ടിലുടനീളം ലഭ്യമാകുന്ന മദ്യമുൾപ്പെടെയുള്ള മുഴുവൻ മാരക വസ്തുക്കളും രാജ്യത്തിന്റെ സമ്പത്തായ പൗരൻമാരുടെ ആരോഗ്യവും ജീവിതവും തകർക്കുന്നതാണെന്ന തിരിച്ചറിവുണ്ടാകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

മഹല്ല്, സ്ഥാപനങ്ങൾ, യൂണിറ്റ് കൾക്കും പുറമെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മുഴുവൻ മീലാദാഘോഷ പരിപാടികൾ ഉപയോഗപ്പെടുത്തിയും മദ്യ-ലഹരിക്കെ തിരെയുള്ള ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിശ്വാസീ സമൂഹം മുന്നിട്ടിറങ്ങണമെന്നും മുസ്‌ലിം ജമാഅത്ത് പ്രസ്താവന ഓർമിപ്പിച്ചു.

"കാരുണ്യത്തിന്റെ പ്രതീകമായ തിരുനബിയുടെ സൗഹൃദത്തിലൂന്നിയ പ്രവർത്തികളാവണം നമ്മുടെ പ്രവർത്തനങ്ങളുടെ പ്രത്യേകത. മിലാദാഘോഷങ്ങളിലൂടെ സ്നേഹവും യോജിപ്പും ഉയർത്തിപ്പിടിക്കുകയും ചെയ്യണം": പ്രസ്താവന തുടർന്നു.

Advertisment