വല്ലപ്പുഴയിൽ സോൺ പ്രസിഡന്റ് സുലൈമാൻ ദാരിമി പതാക ഉയത്തുന്നു
മലപ്പുറം: കേരള മുസ്ലിം ജമാഅത്തിന്റെ എട്ടാം സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ്, സർക്കിൾ, സോൺ തലങ്ങളിലായി വിവിധ ആഘോഷപരിപാടികളാണ് അരങ്ങേറിയത്. വിവിധ ജീവകാരുണ്യ സേവനപ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
ജില്ലയിലെ 1209യൂനിറ്റുകളിൽ സയ്യിദൻമാർ, മുതിർന്ന പണ്ഡിതന്മാർ, പ്രാസ്ഥാന നേതാക്കൾ, പൗര പ്രമുഖർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംഘടനയുടെ പതാക ഉയർത്തി. മുദ്രാവാക്യം വിളിച്ചും സന്ദേശ പ്രഭാഷണം നടത്തിയും, മധുര പലഹാര വിതരണവും നടത്തി.
ജില്ല ആസ്ഥാനമായ കുന്നുമ്മൽ യൂനിറ്റിൽ ജനറൽ സെക്രട്ടറി പി എം മുസ്തഫ കോഡൂർ പതാക ഉയർത്തി. പി. സുബൈർ , സാലി ഹാജി മുസ്തഫ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
പുളിക്കൽ പറവൂർ സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ മുഹമ്മദ് പറവൂർ, എടയൂർ യൂനിറ്റിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പി എസ് കെ ദാരിമി, ഊരകം വെങ്കുളം യൂനിറ്റിൽ ജില്ലാ സെക്രട്ടറി ഊരകം അബ്ദു റഹ്മാൻ സഖാഫി, കരുളായി വാരിക്കലിൽ ജില്ലാ സെക്രട്ടറി കെ.പി ജമാൽ, കോട്ടക്കലിൽ സോൺ സെക്രട്ടറി ഹസൈൻ കറുകത്താണി, തിരൂരിൽ സോൺ സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജി, വളാഞ്ചേരി പുറമണ്ണൂരിൽ സോൺ സെക്രട്ടറി മുഹമ്മദലി , തിരൂരങ്ങാടി വെള്ളിയാമ്പുറത്ത് സോൺ വൈസ് പ്രസിഡൻ്റ് പി ബാവ മുസ്ലിയാർ നന്നമ്പ്ര, പുളിക്കൽ യൂനിറ്റിൽ സോൺ പ്രസിഡൻ്റ് ടി അസീസ് ഹാജി, എടവണ്ണപ്പാറ വെട്ടുപാറയിൽ സോൺ സെക്രട്ടറി അബ്ദുറസാഖ് , മഞ്ചേരി എലമ്പ്രയിൽ സോൺ പ്രസിഡൻ്റ് അസീസ് സഖാഫി, പുത്തനത്താണി നോർത്ത് പല്ലാറിൽ സോൺ വൈസ് പ്രസിഡൻ്റ് എം എ പല്ലാർ, കൊളത്തൂർ പാങ്ങ് പള്ളിപ്പറമ്പിൽ സോൺ പ്രസിഡൻ്റ് എ സി കെ പാങ്ങ്, നിലമ്പൂർ വല്ലപ്പുഴയിൽ സോൺ പ്രസിഡന്റ് സുലൈമാൻ ദാരിമി, വണ്ടൂർ പൂങ്ങോട് പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എടക്കര യൂണിറ്റിൽ ജില്ല സെക്രട്ടറി അലവിക്കുട്ടി ഫൈസി എന്നിവര്‍ പതാക ഉയർത്തി.