ശ്രദ്ധേയനായ നിയമസഭാ സാമാജികനും മതനിരപേക്ഷ നിലപാടുകളുടെ രാജകുമാരനുമായിരുന്നു ആര്യാടൻ മുഹമ്മദ്: ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മൊറയൂർ: ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും ആര്യാടൻ മുഹമ്മദിൻ്റെ പങ്ക് ശ്രദ്ധേയമായിരുന്നു എന്ന് ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പറഞ്ഞു. മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുൻ ഗതാഗത വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് അനുസ്മരണം പുൽപ്പറ്റ മണ്ഡലം കോൺഗ്രസ് ഭവനിൽ വെച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് ഇ മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം സക്കീർ പുല്ലാര, ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ, ഡിസിസി അംഗം ടി കുഞ്ഞുമുഹമ്മദ് എന്ന നാണി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ എ എം സനവുള്ള മാസ്റ്റർ, ആനത്താൻ അജ്മൽ, പിപി മുഹമ്മദ് കുട്ടി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി പി യൂസഫ്, കൊടക്കാടൻ ഇക്ബാൽ, സി രായിൻ കുട്ടി ഹാജി, തോട്ടക്കാട് ബഷീർ, തയ്യിൽ ഉമ്മർ, ആണ്ടി ഒളമതിൽ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഹരിദാസ് പുൽപറ്റ, ഒ പി കെ ഗഫൂർ മാസ്റ്റർ, കുഞ്ഞാപ്പ റഹ്മാൻ, ബിരാൻ ഹാജി, മണ്ഡലം ഭാരവാഹികളായ ബാബു, നാസർ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ പ്രദീപ് പുൽപ്പറ്റ, കെ കെ മുഹമ്മദ് റാഫി, പുൽപ്പറ്റ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ശാന്തി എന്നിവർ അനുസ്മരണ സമ്മേളനത്തിൽ സംബന്ധിച്ചു.

Advertisment