പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

New Update

publive-image

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡിനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി തുറക്കൽ മുരളീധരനാ (42) ണ് അറസ്റ്റിലായത്.

Advertisment

ആൺക്കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയെ കൗൺസലിങ്ങിന് കൊണ്ടുപോയിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കൾ പാണ്ടിക്കാട് പൊലീസിൽ പരാതി നൽകി. കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment