മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണതിന് പിന്നാലെ അത്ഭുതകരമായി രക്ഷപ്പെട്ട് പെൺക്കുട്ടി. ആർപിഎഫ് ഉദ്യോ​ഗസ്ഥന്‍റെ സമയോചിതമായി ഇടപെടൽ കാരണം വലിയ വിപത്താണ് ഒഴിവായത്. ഇതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീഴുന്നത്.
പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണു പോകാതെ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. തിരൂരില്‍ 2 മിനിറ്റ് മാത്രമാണ് ട്രെയിൻ നിർത്തുന്നത്. പെൺകുട്ടി എത്തുമ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. പിന്നാലെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പെൺകുട്ടി കൈവിട്ട് തെറിച്ച് വീഴുകയായിരുന്നു.
ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ 4 വര്‍ഷമായി തിരൂര്‍ ആര്‍പിഎഫ് ഔട്ട് പോസ്റ്റില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട സതീശന് ആര്‍പിഎഫ് ഐജി ഈശ്വര്‍ റാവു റിവാര്‍ഡ് നല്‍കി ആദരിച്ചു.
Alert #RPF Head Constable Satheesh acted swiftly and saved a minor girl from going under the wheels of train when she fell down while trying to board a running train at Tirur railway station.#MissionJeewanRaksha#LifeSavingAct#BeResponsible#BeSafepic.twitter.com/R0iMdas4WX
— RPF INDIA (@RPF_INDIA) November 11, 2022