സൈക്കോളജിയിൽ ജെആർഎഫ് റിസർച്ച് ഫെലോഷിപ്പിന് അർഹയായ ഇന്ത്യയിലെ ഏക വിദ്യാർത്ഥിയായ അൻജിതയെ കോൺഗ്രസ് ആദരിച്ചു

New Update

publive-image

പൊന്നാനി: അഖിലേന്ത്യതലത്തിൽ യുജിസി സൈക്കോളജിയിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ലോകോ വിഭാഗത്തിൽ സെലക്ഷൻ കിട്ടിയ ഏക വിദ്യാർത്ഥിയാണ് വി.എം. അൻജിത. അൻജിതക്ക് പൊന്നാനി മണ്ഡലം കോൺഗ്രസ് ഉപഹാരം നൽകി ആദരിച്ചു.

Advertisment

കെപിസിസി അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ ഉപഹാരം നൽകി. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഷാൾ അണിയിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് വി. ചന്ദ്രവല്ലി ഗോൾഡ് മെഡൽ നൽകി. മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

കെ.സേതുമാധവൻ, എ.പവിത്രകുമാർ, വാർഡ് കൗൺസിലർ ശ്രീകല, എം.രാമനാഥൻ, കെ.സദാനന്ദൻ, ബക്കർ മുസ്സ, വസന്തകുമാർ, പി.സക്കീർ എന്നിവര്‍ പ്രസംഗിച്ചു. തവനൂർ ഗവ:ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ സൈക്കോളജി വിഭാഗത്തിൽ (താൽക്കാലികം) അസി:പ്രൊഫസറായ അൻജിത പൊന്നാനി നായരങ്ങാടിയിൽ വി.എം. മോഹൻ വൈരനല്ലുരിന്റെയും സാവിത്രി പുന്നയൂറിന്റെയും മകളാണ്. ജിജിൻ, അഖില എന്നിവർ സഹോദരങ്ങളാണ്.

Advertisment