New Update
മലപ്പുറം: വാഹന പരിശോധന നടത്തുന്നതിനിടെ കുഴൽപ്പണം പിടികൂടി പോലീസ്. മലപ്പുറം അരീക്കോട് നിന്ന് 78 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പോലീസ് പിടികൂടിയത്.
Advertisment
വാലില്ലാപ്പുഴ പൂഴിക്കുന്നിലാണ് സംഭവം. വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായരുന്നു പണം. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി പാമ്പങ്ങൽ വീട്ടിൽ ഷമീറലിയെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പോലീസാണ് കേസെടുത്തത്. പണം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അരീക്കോട് പോലീസ് ഇൻസ്‌പെക്ടർ അബ്ബാസ് അലിയുടെ നേതൃത്വത്തിൽ അരീക്കോട് ജൂനിയർ സബ് ഇൻസ്‌പെക്ടർ ജിതിൻ യു.കെ, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിൽ നിന്നും 78,08,045 രൂപയാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.