കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; 41 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ബെഹ്റൈനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീനാണ് പിടിയിലായത്.

Advertisment

ശരീരത്തിനകത്ത്. 767 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഏകദേശം 41 ലക്ഷം രൂപ വിലമതിക്കവുമെന്ന് പോലീസ് അറിയിച്ചു.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ അമീൻ കസ്റ്റംസ് പരിശോധനകൾക്ക് വിധേയനായി പുറത്ത് കടന്നെങ്കിലും പോലീസ് നിരീക്ഷണം തുടർന്നിരുന്നു.

ഇയാൾ കൊണ്ടുവന്ന സ്വർണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്‌റഫ്, സിയാദ് എന്നിവർക്കൊപ്പം കാറിൽ പോകും വഴിയാണ് ഇയാൾ പിടിയിലായത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു

Advertisment