കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി രൂപയുടെ സ്വർണക്കട്ടികളുമായി മലപ്പുറം സ്വദേശി മുങ്ങി; യുവാവിനെ തിരഞ്ഞ് ക്വട്ടേഷൻ സംഘം വീട്ടിൽ

New Update

publive-image

മലപ്പുറം: വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി മുങ്ങിയ യുവാവിനെ തേടി ക്വട്ടേഷൻ സംഘം വീട്ടിലെത്തിയതായി റിപ്പോർട്ട്. ഒരു കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മുങ്ങിയ പുറമേരി സ്വദേശിയെ തേടിയാണ് ക്വട്ടേഷൻ സംഘം വീട്ടിലെത്തിയത്.

Advertisment

കാസർകോട് ഉപ്പള സ്വദേശികൾക്കായി ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി രൂപയുടെ സ്വർണക്കട്ടികളുമായെത്തിയ യുവാവാണ് മുങ്ങിയത്. ജനുവരി ഒന്നിന് പുലർച്ചെയാണ് സ്വർണവുമായി യുവാവ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

എന്നാൽ സ്വർണം ഇടപാടുകാർക്ക് നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ കാത്ത് കാസർകോട് സംഘം വിമാനത്താവളത്തിന് പുറത്തുനിന്നിരുന്നു. സ്വർണം ലഭിക്കാതായതോടെ കാസർകോട് നിന്നെത്തിയ സംഘം യുവാവിന്റെ പുറമേരിയിലെ വീട്ടിലും ഭാര്യവീട്ടിലും അന്വേഷിച്ചെത്തിയത് വീട്ടുകാരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്.

യുവാവ് വീട്ടിൽ എത്തിയില്ലെന്നാണ് വീട്ടുകാർ കാസർകോട് സംഘത്തെ അറിയിച്ചത്. യുവാവിന്റെ ഭാര്യവീട്ടിലും ഇതേ സംഘമെത്തി അന്വേഷണം നടത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

Advertisment