വളളത്തോൾ കോളേജിൽ സ്ത്രീധനത്തിനെതിരെ പിസിഡബ്ല്യുഎഫ് വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

New Update

publive-image
എടപ്പാൾ: വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെ മഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും, അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരും അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം മുൻ തലവൻ ഡോ: ചാത്തനാത്ത് അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു.

Advertisment

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ - വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി നടന്നു വരുന്ന കാമ്പസ് തല കാംപയിന്റെ ഭാഗമായി എടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

പിസിഡബ്ലിയുഎഫ് കേന്ദ്ര ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. മുരളി മേലേപ്പാട്ട് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പാൾ ഐവി ടീച്ചർ, റീജ ടീച്ചർ, പിസിഡബ്ല്യുഎഫ് ഭാരവാഹികളായ സുബൈദ പോത്തനൂർ, അഷറഫ് നെയ്തല്ലൂർ എന്നിവർ പ്രസംഗിച്ചു. അടാട്ട് വാസുദേവൻ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ ഷിയാസ് നന്ദിയും പറഞ്ഞു.

Advertisment