മലപ്പുറം: പൊന്നാനി നിയോജകമണ്ഡലത്തിൽ 1965 കളിൽ യുത്ത്കോൺഗ്രസ് പ്രസ്ഥാനത്തിനും പിന്നീട് കോൺഗ്രസ് പ്രസ്ഥാനത്തിനും ശക്തമായ നേതൃത്വം നൽകിയ മാറഞ്ചേരിയിലെ പ്രമുഖ കുടുംബമായ മലയംകുളത്തേൽ സി.എം. കോയ (77) ഇന്ന് വൈകിട്ട് നിര്യാതനായി.
“പ്രിയദർശിനി” ബസ് സർവ്വീസുകളുടെ ഉടമായണ്. എം.ഇ.എസ് പൊന്നാനി താലൂക്ക് മുൻ പ്രസിഡണ്ടാണ്. ദീർഘകാലമായി പൊന്നാനി എം.ഇ.എസ് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗമായി തുടരുന്നു. സി.എം. റിയാസ്, പ്രിയ എന്നിവർ മക്കളാണ്. ജിദ്ദയിലുള്ള റിയാസ് കള്ളിയത്ത്, ജംസിയ നെച്ചിക്കാട്ടിൽ എന്നിവർ ജാമാതാക്കളാണ്.
മുൻ അർബൻ ബാങ്ക് ചെയർമാൻ പതേരനായ സി.എം. മൊയ്തുണ്ണി, പരേതനായ ഡോ: സി.എം.കുട്ടി, പരേതനായ സി.എം.ആലിക്കുട്ടി മാസ്റ്റർ, തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രൊഫസറായിരുന്ന സി.എം. അബ്ദുൾ കാദർ, പൊന്നാനി ഹൗസിംഗ് ബോർഡ് വൈസ് പ്രസിഡണ്ട് സി.എം. ഇബ്രാഹിം, സി.എം. മുസ്സ ( ചെർപ്പുളശ്ശേരി) , പരേതയായ ഉമ്മാവു, പരേതയായ പാത്തുമ്മ, മറിയു ചാവക്കാട്, റുക്കിയ പൊന്നാനി എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം നാളെ ഉച്ചക്ക് 3 മണിക്ക് മാറഞ്ചേരിയിലെ കോടഞ്ചേരി പള്ളിയിൽ.