അറബിക് ഭാഷാ ദിനം; തിരൂർക്കാട് ഇലാഹിയ കോളേജില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

New Update

publive-image

തിരൂർക്കാട് ഇലാഹിയ കോളേജിൽ സംഘടിപ്പിച്ച 'തകദ്ദും' കോളേജ് തല ക്വിസ് മത്സര വിജയികളായ വേങ്ങര ജാമിഅ അൽ ഹിന്ദ് വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് വൈസ്.ചെയർമാൻ മുഹമ്മദ് അൻവർ സമ്മാനം വിതരണം ചെയ്യുന്നു

Advertisment

തിരൂർക്കാട്:ലോക അറബിക് ഭാഷ ദിനത്തോടനുബന്ധമായി കേരളത്തിലെ വിവിധ കോളേജുകൾ തമ്മിലുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. 'തകദ്ദും ' എന്ന പേരിൽ രണ്ടാം തവണയാണ് തിരൂർക്കാട് ഇലാഹിയ കോളേജ് ഇത്തരം ഒരു ക്വിസ് മത്സരത്തിന് വേദിയാവുന്നത്.

കേരളത്തിലെ പതിനെട്ട് കോളേജുകൾ പങ്കെടുത്ത പരിപാടിയിൽ ജാമിഅ അൽ ഹിന്ദ്, വേങ്ങര (ഒന്ന് ) അൽജാമിഅഃ അൽ ഇസ്‌ലാമിയ, ശാന്തപുരം (രണ്ട് ), ജാമിഅഃ നദ്‌വിയ, എടവണ്ണ (മൂന്ന് ) സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനദാനം ട്രസ്റ്റ് വൈസ്.ചെയർമാൻ മുഹമ്മദ് അൻവർ, മാനേജർ റഊഫ് എന്നിവർ നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആയിഷ ടീച്ചർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ എം ഐ അനസ് മൻസൂർ അധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ്. പ്രിൻസിപ്പൽ ഹാരിസ് മുഹമ്മദ്‌ നന്ദി പറഞ്ഞു. അബ്ദുനാസർ മാസ്റ്റർ മത്സരം നയിച്ചു.

Advertisment