വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: "വാരിയൻ കുന്നൻ നഗർ" നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

New Update

publive-image

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് കിസ്സ പാട്ട് രചയിതാവും മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗവുമായ യോഗ്യൻ ഹംസ നഗരിയിൽ കാൽനാട്ടി.

Advertisment

ഡിസംബർ 29- ന് നടക്കുന്ന ഒരു ലക്ഷത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്ന സ്വതന്ത്ര സമര പോരാട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വാരിയൻ കുന്നൻ നഗർ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ റസാഖ് പാലേരി പറഞ്ഞു. രാജ്യത്ത് സംഘപരിവാർ രൂപപ്പെടുത്താൻ ശ്രമിക്കുന്ന വംശീയ ഉന്മൂല ശ്രമത്തിനെതിരെയുള്ള ശക്തമായ താക്കിയതായി സംസ്ഥാന സമ്മേളനം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയാൽ ഇ.സി ആയിശ, കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, അഷ്‌റഫ്‌ കെ കെ, സാദിഖ്‌ ഉളിയിൽ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, നൗഷാദ് ചുള്ളിയൻ തുടങ്ങിയവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ശരീഫ് മൊറയൂർ നന്ദി പറഞ്ഞു.

Advertisment