മലപ്പുറം: പ്രമുഖ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോക്ടർ നാസർ വാണിയമ്പലത്തിന് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ. മലപ്പുറം വാണിയമ്പലം സ്വദേശിയായ നാസർ കഴിഞ്ഞ 30 വർഷത്തിലേറെയായി യുഎഇയിൽ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ്.
ദുബായ് ഇസ്ലാമിക് ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ ഇദ്ദേഹം ആഗോള സാമൂഹിക സാംസ്കാരിക വൈജ്ഞാനിക ചലനങ്ങളിൽ ഒരു മലയാളി എന്ന നിലയിൽ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്.
ഷാർജ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി.... ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി രാജ്യാന്തര സ്ഥാപനസംരംഭങ്ങളിൽ തന്റേതായ അടയാളപ്പെടുത്തിയ ഡോക്ടർ നാസർ വിദേശ ടെലിവിഷൻ ചാനലുകളിൽ ഉൾപ്പെടെ വിവിധ ഇടപെടലുകൾ നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു..
യുഎഇ സർക്കാറിന്റെ മിനിസ്ട്രി നേരിട്ട് നൽകിയ ഗോൾഡൻ വിസയിൽ അഭിമാനം ഉണ്ടെന്നും ഇനിയും മുന്നോട്ടുള്ള വഴിയിൽ വലിയ കരുത്തും പ്രചോദനവും പകരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മർക്കസ് അലുംനി യുഎഇ ചാപ്റ്റർ, ആർ എസ് സി ഐ സി എഫ് തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ അമരത്ത് വർഷങ്ങളായി സേവനം ചെയ്യുന്ന ഡോക്ടർ നാസറിന് വിവിധ രാജ്യങ്ങളിലെ എഴുത്തുകാർ പ്രഭാഷകർ സാമൂഹിക പ്രവർത്തകർ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നല്ല ഒരു സൗഹൃദ നിര തന്നെയുണ്ട്.