തിരൂർക്കാട് ഇലാഹിയ കോളേജിൽ അന്താരാഷ്ട്ര അക്കാദമിക ശില്പശാല സംഘടിപ്പിച്ചു

New Update

publive-image

തിരൂർക്കാട് ഇലാഹിയ കോളേജിൽ നടന്ന അന്താരാഷ്ട്ര അക്കാദമിക ശില്പശാല യമൻ സൻആ യൂണിവേഴ്സിറ്റി അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ല അൽഹംസി ഉദ്ഘാടനം ചെയ്യുന്നു

Advertisment

മലപ്പുറം: തിരൂർക്കാട് ഇലാഹിയ കോളേജിന്റെയും നസ്റ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബി ദിനാചരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അക്കാദമിക ഇലാഹിയ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. യമനിലെ സൻആ യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റി അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ല അൽ ഹംസി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു.

ഡോ. പി സുബൈർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി ഡോ. അബ്ദുല്ല നജീബ് ( അസിസ്റ്റൻറ് പ്രൊഫസർ , സുല്ലമുസ്സലാം അറബി കോളേജ് അരീക്കോട്), ഹാരിസ് മുഹമ്മദ് ( വൈസ് പ്രിൻസിപ്പാൾ ഇലാഹിയ കോളേജ് ) എന്നിവർ അക്കാദമിക് സെഷനുകൾ നയിച്ചു. പരിപാടിയിൽ നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാൻ എം ടി അബൂബക്കർ മൗലവി, ഇലാഹിയ കോളേജ് പ്രിൻസിപ്പാൾ എംഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു.

Advertisment