പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ജന്മദിനം അംഗൻവാടി കുട്ടികൾക്കൊപ്പം ആഘോഷിച്ചു

New Update

publive-image

പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മദിനാഘോഷം മിസ്‌രി പള്ളി റോഡിലുള്ള അംഗൻവാടിയിലെ കുട്ടികൾക്കൊപ്പം മിഠായി നൽകിയും കേക്ക് മുറിച്ചും ആഘോഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.

Advertisment

മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി. സേതുമാധവൻ, പി.സക്കീർ അഴീക്കൽ, വസുന്ധരൻ, കെ.മുഹമ്മദ്, എം.മുഹമ്മദ്, മനാഫ് കാവി, അബ്ദുല്ലകുട്ടി ലൗലി, ഫജറു പട്ടാണി എന്നിവർ പ്രസംഗിച്ചു.

Advertisment