ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാർഷ്ട്യവും: എപി അനിൽകുമാർ എംഎൽഎ; മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പൗര വിചാരണ വാഹന പ്രചരണ ജാഥക്ക് തുടക്കമായി

New Update

publive-image

പുല്ലാര: അധികാരത്തിന്റെ അഹങ്കാരം തലക്കുപിടിച്ച പിണറായി വിജയന് തുടർഭരണം കൂടി ലഭിച്ചപ്പോൾ ജനദ്രോഹ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് മുൻ ടൂറിസം വകുപ്പ് മന്ത്രി എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു.

Advertisment

ജനങ്ങൾക്ക് ക്ഷേമപെൻഷനുകളോ ജീവനക്കാർക്ക് ശമ്പളമോ കർഷകർക്ക് സബ്സിഡിയോ കൊടുക്കുവാൻ സാധ്യമല്ലാത്ത സർക്കാർ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാങ്ങുവാനും മന്ത്രി മന്ദിരങ്ങൾ മോഡി പിടിപ്പിക്കുവാനും മാത്രമാണ് ശ്രമിക്കുന്നത്.

രൂക്ഷമാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൗര വിചാരണ വാഹന പ്രചരണ ജാഥയുടെ പതാക ജാഥ ക്യാപ്റ്റനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കൂടിയായ സത്യൻ പൂക്കോട്ടൂരിന് കൈമാറി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസഫ് അധ്യക്ഷത വഹിച്ചു

ചടങ്ങിൽ കെപിസിസി മെമ്പർ സക്കീർ പുല്ലാര, ഡിസിസി ജനറൽ സെക്രട്ടറിമാരായ അസീസ് ചീരാൻതൊടി, പി പി ഹംസ, ഡിസിസി മെമ്പർ ടി കുഞ്ഞുമുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ ആനത്താൻ അജ്മൽ, പി പി മുഹമ്മദ് കുട്ടി, സനാവുള്ള മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇഖ്ബാൽ പൂക്കോട്ടൂർ, സി കെ ഷാഫി, സി രായിൻകുട്ടി, ടി ഉമ്മർ, സി കെ നിസാർ, ബംഗാളത്ത് കുഞ്ഞുമുഹമ്മദ്, ഒ പി കെ ഗഫൂർ മാസ്റ്റർ, തയ്യിൽ ബീരൻ ഹാജി, സി ടി കൃഷ്ണൻകുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ, കെ ശശിധരൻ എന്നിവർ ആശംസകൾ അറിയിച്ചു

Advertisment