പൊന്നാനി: സംസ്ഥാനത്തെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ വെട്ടി കുറയ്ക്കുവാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് സംസ്ഥാന കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 75 ലക്ഷം പെൻഷനുകൾ എൽഡിഎഫ് സർക്കാർ 55 ലക്ഷം ആക്കി കുറയ്ക്കുകയും ഫെബ്രുവരി മാസത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് പെൻഷനുകൾ ലഭിക്കില്ലെന്ന് സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് പി മുരളീധരൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പുന്നക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എൻ എ ജോസഫ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ കടവനാട്, അഫ്സത്ത് നെയ്തല്ലൂർ, കെ വ സുന്ദരൻ, കെ രവീന്ദ്രൻ, പി പുഷ്പവല്ലി എന്നിവർ പങ്കെടുത്തു സംസാരിച്ചു.