പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക റേഷൻ കടയിൽ നിന്നും സി ഹരിദാസ് പുഴുക്കല്ലരി വിതരണം ചെയ്യുന്നു
പൊന്നാനി: റേഷൻകടകളിൽ പച്ചരിയും ഗുണനിലവാരം കുറഞ്ഞ മട്ട അരിയും കാരണം ജനങ്ങൾ ദുരിതത്തിലായി. കഴിഞ്ഞ ആറു മാസങ്ങളിലായി പുഴുക്കല്ലരി റേഷൻ കടകളിൽ നിന്നും ലഭിക്കുന്നില്ല. ഏപ്രിൽ മാസം വരെ പുഴുക്കലരി ലഭിക്കില്ലന്നാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ പറയുന്നത്.
പൊതുവിപണിയിലെ വിലക്കയറ്റവും, മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് അരി ലഭിക്കാത്തതും ജനജീവിതം ദുസ്സഹമാക്കി. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക റേഷൻ കട തുറന്ന് പുഴുക്കല്ലരി വിതരണം ചെയ്ത് പ്രതിഷേധിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്കിൻ്റെ അധ്യക്ഷതയിൽ സി ഹരിദാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പിടി അജയ് മോഹനൻ, വി സയ്ഡ് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്, എ പവിത്രകുമാർ, കെ പ്രദീപ്, കെ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ പി സേതുമാധവൻ,കെ ഷാഹിദ,ശ്രീജിത്ത്, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, എം രാമനാഥൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.