വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം: മലപ്പുറത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

New Update

publive-image

മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം. തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26) ആണ് അറസ്റ്റ് ചെയ്തത്.

Advertisment

തിരൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി.

അതേസമയം, പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കോടതി നൂറ് വർഷം കഠിന തടവ് വിധിച്ചു.

പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്.

Advertisment