പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്ത് പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Advertisment

2021-ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ, വഴിക്കടവ് പൊലീസാണ് കേസെടുത്തത്. മദ്രസ അധ്യാപകനായ പിതാവ് പലതവണ മകളെ ബലാത്സംഗത്തിനിരയാക്കിയിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്, 14-കാരിയായ മകളെ മാതാവ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisment